19 January 2026, Monday

Related news

January 12, 2026
January 11, 2026
December 16, 2025
December 16, 2025
December 8, 2025
December 7, 2025
November 22, 2025
November 22, 2025
November 22, 2025
November 21, 2025

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ ആക്രമണം

Janayugom Webdesk
എറണാകുളം
December 8, 2025 8:21 pm

തൃക്കാക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബന്ധു ആക്രമിച്ചു. മനൂപിന്റെ കൈവിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സഹപ്രവർത്തകർ കൊപ്പം നിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി സുജിത്തിന്റെ ബന്ധു രാമദാസൻ മദ്യലഹരിയിൽ മനുപിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാനുള്ള ശ്രമത്തിനിടയിലാണ് മനുപിന്റെ വലത് കൈയിലെ തള്ള വിരലിൽ രാമദാസ് കടിച്ചു മുറിച്ചത്. വിരലിൽ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റിട്ടുണ്ട്. നിലവില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. മനുപിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.