14 December 2025, Sunday

Related news

December 12, 2025
December 12, 2025
December 12, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025

വിജയ് മർച്ചന്റ് ട്രോഫി: കേരളത്തിന് ഇന്നിങ്സ് വിജയം

Janayugom Webdesk
കട്ടക്ക്
December 8, 2025 10:27 pm

അണ്ടര്‍ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. ഒരിന്നിങ്സിനും 169 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. 248 റൺസിന്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് ഓൾ ഔട്ടായതോടെയാണ് ത്രിദിന മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ മണിപ്പൂർ 64 റൺസായിരുന്നു നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഇഷാൻ എം രാജിന്റെയും എട്ട് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യന്റെയും പ്രകടനമാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിശാൽ ജോർജിന്റെ വിക്കറ്റ് നഷ്ടമായി. 72 റൺസായിരുന്നു വിശാൽ നേടിയത്. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ക്യാപ്റ്റൻ ഇഷാൻ എം രാജ് 100 റൺസെടുത്ത് പുറത്തായി. 98 പന്തുകളിൽ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിനവ് ആർ നായർ 42 റൺസുമായി പുറത്താകാതെ നിന്നു. അദ്വൈത് വി നായർ 32 റൺസെടുത്തു. ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലർ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോൾസെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ് വി ആദിത്യന്റെ ഉജ്വല ബൗളിങ്ങാണ് തകർത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യൻ നേടിയത്. ആദ്യ ഇന്നിങ്സിൽ ആദിത്യൻ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 79 റൺസിന് മണിപ്പൂർ ഓൾ ഔട്ടായതോടെ കേരളം 169 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.