12 February 2026, Thursday

Related news

January 28, 2026
January 17, 2026
January 13, 2026
December 11, 2025
October 7, 2025
August 20, 2025
February 24, 2025
February 23, 2025
December 6, 2024
December 6, 2024

വിസി നിയമനം : സുപ്രിംകോടതി തീരുമാനത്തോട് യോജിക്കുന്നതായി മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
December 11, 2025 1:28 pm

വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നുവെന്ന് മന്ത്രി പി രാജീവ്.ചാന്‍ലലറും മന്ത്രിമാരുടെയും യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് എഴുതികൊടുക്കാന്‍ ലോക്ഭവനില്‍ ആരെങ്കിലും കാണുമല്ലോ. ഗവർണറുടെ ഭാഗങ്ങൾ വളരെ ദുർബലമാണെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയത്.യുക്തിരഹിതമല്ലാത്ത കാര്യമാണ് ചാൻസലർ പറഞ്ഞത്.

ചാൻസലറുടെ അഭിപ്രായങ്ങൾ പരിഗണിക്കാം. ഒപ്പം മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളും പരിഗണിക്കണം. എന്നിട്ട് സമവാക്യത്തിൽ എത്താം എന്ന നിലപാടാണ് സർക്കാർ വ്യക്തമാക്കിയത്. സെർച്ച് കമ്മിറ്റി എങ്ങനെ പാനലിലേക്ക് എത്തി എന്ന് ചോദിക്കാൻ മുഖ്യമന്ത്രിക്കും ചാൻസലർക്കും അധികാരമില്ല.പിടിവാശി കാരണമാണ് ചർച്ച എവിടെയും എത്താതെ പോയത്. ധാരണയിൽ എത്തിയാൽ സർക്കാരിന് അറിയിക്കാം എന്നാണ് ലോക്ഭവൻ പറഞ്ഞത്.

ഒരു വ്യക്തി വരണമെന്നല്ല സർക്കാർ നിലപാട്, യോഗ്യതയുള്ളവർ സ്ഥാനത്തേക്ക് പറയണം. സുതാര്യമായ ചർച്ചയല്ല ചാൻസലറുടേത്. വ്യത്യസ്തമായ നടപടിയാണ്. ധൂലിയ ഒരു പട്ടിക നൽകിയാൽ സർക്കാർ അത് അംഗീകരിക്കും. ധൂലിയ നൽകുന്ന പട്ടിക സർക്കാർ അംഗീകരിക്കുമെന്നും യോഗ്യരായവരെ തന്നെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.