17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025

ഭൂകമ്പ അപകട പരിഹാരം; ഹര്‍ജി തള്ളി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2025 9:36 pm

രാജ്യത്ത് ഭൂകമ്പവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്ക് പരിഹാരം കണ്ടെത്താൻ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. 

ഇന്ത്യയിലെ ജനസംഖ്യയുടെ 75 ശതമാനവും ഉയർന്ന ഭൂകമ്പ മേഖലയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ആവശ്യം തള്ളിയ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നമ്മള്‍ പിന്നെ ചന്ദ്രനിലേക്ക് താമസം മാറ്റണോ എന്ന് ഹര്‍ജിക്കാരനോട് ചോദിച്ചു. നേരത്തെ ഡൽഹി മാത്രമേ ഉയർന്ന ഭൂകമ്പ സാധ്യത മേഖലയായി കണക്കാക്കപ്പെട്ടിരുന്നുള്ളൂവെന്നും എന്നാല്‍ നിലവിലെ സ്ഥിതി അങ്ങനെ അല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വലിയ ഭൂകമ്പമുണ്ടായാൽ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ അധികാരികൾ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാല്‍ ഭരണകാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. “അത് സർക്കാർ നോക്കേണ്ട കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാൻ കഴിയില്ല”, ബെഞ്ച് പറഞ്ഞു. 

ജപ്പാനിൽ അടുത്തിടെ ഒരു വലിയ ഭൂകമ്പം ഉണ്ടായതായും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ആദ്യം നമ്മുടെ രാജ്യത്തേക്ക് അഗ്നിപർവതങ്ങൾ കൊണ്ടുവരണം, പിന്നെ നമുക്ക് അതിനെ ജപ്പാനുമായി താരതമ്യം ചെയ്യാമെന്നായിരുന്നു ഇതിന് ബെഞ്ചിന്റെ മറുപടി. ചില മാധ്യമ റിപ്പോർട്ടുകളും ഹര്‍ജിക്കാരൻ സമര്‍പ്പിച്ചെങ്കിലും ഇതില്‍ തങ്ങള്‍ ആശങ്കപ്പെടുന്നില്ലെന്ന് ബെ‍ഞ്ച് ഹര്‍ജിക്കാരനോട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.