15 December 2025, Monday

Related news

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ വനിത സ്ഥാനാർത്ഥി തോറ്റു

Janayugom Webdesk
തിരുവനന്തപുരം
December 13, 2025 7:59 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റത്. ബിജെപി സ്ഥാനാര്‍ഥിയായി നിന്ന ശാലിനി സനില്‍ നാലാം സ്ഥാനത്തേക്ക് പോയി. ആകെ 111 വോട്ടുകളാണ് നേടാനായത്.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രുതി 180 വോട്ടുകളാണ് അവിടെ നേടിയത്. നേരത്തെ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥി നിർണയത്തില്‍ ബിജെപിക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സീറ്റ് നല്‍കാത്തതും വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് ബിജെപി പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനില്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. ലക്ഷ്മിയാണ് പനങ്ങോട്ടേല വാര്‍ഡില്‍ വിജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.