21 January 2026, Wednesday

Related news

January 20, 2026
January 20, 2026
January 15, 2026
January 15, 2026
January 12, 2026
January 12, 2026
December 15, 2025
December 6, 2025
November 28, 2025
November 28, 2025

നോട്ടം 2025; ഗ്രാൻഡ് ജൂറി അവാർഡ് പ്രവീൺ കൃഷ്ണയുടെ ‘ചലനം‘നേടി

Janayugom Webdesk
കുവൈറ്റ്
December 15, 2025 8:55 am

കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5‑ന് വെള്ളിയാഴ്ച്ച ഡിപിഎസ് അഹ്‌മദിയിൽ അരങ്ങേറി. രാജ്യാന്തര ചലചിത്ര മേളകളിൽ സ്ഥിരം സാന്നിധ്യം,ഓസ്‌കാർ അവാർഡ് നോമിനി സിനിമ സംവിധായകൻ, സിനിമ രചന എന്നീ നിലകളിൽ ലോകസിനിമയിൽ മലയാളികളുടെ അഭിമാനം ഡോ. ബിജു നോട്ടം 2025 ഉത്ഘാടനം ചെയ്തു.

പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷനായിരുന്നു. കണിയാപുരം രാമചന്ദ്രൻ സ്മാരക പുരസ്‌കാരം ജോണി ആന്റണിക്ക് പ്രസിഡന്റ് ബിവിൻ തോമസ്, ആക്ടിങ് സെക്രട്ടറി മഞ്ജു മോഹൻ, ട്രഷറർ അനിൽ കെജി എന്നിവർ ചേർന്ന് നൽകി ആദരിച്ചു.

ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ നോട്ടത്തിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. ‘നോട്ടം 2025’ സുവനീർ ലോക കേരളസഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ പ്രധാന സ്പോൺസർ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ പ്രതിനിധി ശ്രീജിത്തിനു നൽകി പ്രകാശനം ചെയ്തു. സിനിമകളുടെ വിലയിരുത്തൽ പ്രശസ്ത ഫിലിം നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകർ ഡോ. ബിജു, വി. സി. അഭിലാഷ് എന്നിവർ ചേർന്ന ജൂറി നിർവഹിച്ചു. പ്രദർശന വിഭാഗം, മത്സര വിഭാഗം എന്നീ വിഭാഗങ്ങളിലായി മേളയെ തരം തിരിച്ചിരുന്നു. സ്റ്റുഡന്റ്സ് കാറ്റഗറിയിലുളള ചിത്രം ഉൾപ്പെടെ 33 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

അവാർഡുകൾ
• ഗ്രാൻഡ് ജൂറി അവാർഡ് : ചലനം – സംവിധാനം: പ്രവീൺ കൃഷ്ണ
• മികച്ച പ്രവാസി ചിത്രം : ദി ലാസ്റ്റ് ഡേ – സംവിധാനം: ഷെരീഫ് താമരശ്ശേരി
• മികച്ച പ്രേക്ഷക ചിത്രം : വാപസ് – സംവിധാനം: പ്രവീൺ കൃഷ്ണ
• മികച്ച ബാലചിത്രം : ലവ് ആൻഡ് കെയർ – സംവിധാനം: ഋതിക ശ്രീകാന്ത്, റൂഹാനി ദീപ രതീഷ്

വ്യക്തിഗത വിഭാഗങ്ങൾ
• മികച്ച സംവിധായകൻ – മുഹമ്മദ് സാലിഹ് (ഇരുട്ട്, പ്രാണി)
• മികച്ച നടൻ – സലാം ഓലക്കോട് (ദി ലാസ്റ്റ് ഡേ)
• മികച്ച നടി – മമിത പുലിക്കോട് (റീൽ റിയൽ)
• മികച്ച സ്ക്രിപ്റ്റ് – മനോജ് കുമാർ കാപ്പാട് (റീൽ റിയൽ)
• മികച്ച എഡിറ്റർ – രതീഷ് സി വി അമ്മാസ്‌ (ഏലിയൻ)
• മികച്ച സിനിമാറ്റോഗ്രാഫർ – ജലീൽ ബാദുഷ (ചലനം)
• മികച്ച സൗണ്ട് ഡിസൈനർ – ബിൻസൺ ചാക്കോ (ചലനം)
• മികച്ച പ്രൊഡക്ഷൻ ഡിസൈനർ – അനീഷ് പുരുഷോത്തമൻ (വാപസ്)
• മികച്ച ബാലതാരങ്ങൾ – ഋത്വിക് ശ്രീകാന്ത് (ലവ് ആൻഡ് കെയർ), നിതീന കോവിലകം (ബിഹൈൻഡ് ദി ഷാഡോ)

ജൂറി സ്പെഷൽ മെൻഷൻ
• സംവിധായകൻ – രാജീവ് ദേവനന്ദനം (ഏലിയൻ)
• നടി – കാവ്യ ബാബുരാജ് (ഹിതർ)
• നടൻ – രാജേഷ് പൂന്തുരുത്തി (ചലനം)
• ബാലതാരം – അവന്തിക ദിജേഷ് (ദി ബോണ്ട്)
• ചിത്രം – നിനൈവെല്ലാം നിത്യ

തുടർന്ന് ജോണി ആന്റണി, ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഡോ. ബിജു, വി. സി. അഭിലാഷ് എന്നിവർ ചേർന്ന് വിജയികൾക്കും സ്പോൺസർമാർക്കും അവാർഡുകൾ സമ്മാനിച്ചു. ഉദ്ഘാടന സമ്മേളനം ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ടും അവാർഡ് ദാനചടങ്ങിൽ അസോസിയേഷൻ ആക്ടിങ് സെക്രട്ടറി മഞ്ജു മോഹനും സ്വാഗതം ആശംസിച്ചു. ജനറൽ കോർഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, ശ്രീഹരി, ബേബി ഔസേഫ്, സ്റ്റെല്ലസ്, ശൈലേഷ്, അരീഷ്, ഷാഹിൻ ചിറയൻകീഴ്, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ അനിൽ കെ.ജി. നന്ദി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.