22 December 2025, Monday

Related news

December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ എസ്ഐടിക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി

Janayugom Webdesk
തിരുവനന്തപുരം
December 18, 2025 1:13 pm

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. ജനുവരി 8, 9 തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു.

അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. 2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികത്സയിലാണെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.എസ് ജയശ്രീക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി ബി സുരേഷ് കുമാര്‍, അഭിഭാഷകന്‍ എ കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ജയശ്രീ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

1982‑ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചത്. 2017‑ല്‍ ബോര്‍ഡ് സെക്രട്ടറിയായി. ഈ കാലയളവില്‍ ഒന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.