22 January 2026, Thursday

രേണുകാസ്വാമി കൊലക്കേസിലെ പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിച്ച് കോടതി

Janayugom Webdesk
ബംഗളൂരു
December 19, 2025 2:34 pm

രേണുകാസ്വാമി കൊലക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലില്‍ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടു. ജയിലിൽ ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും ജയിലിൽ ടിവി അനുവദിച്ചതിന് പിന്നാലെയാണിത്. 

പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചു എന്നാരോപിച്ചാണ് ദർശനും സംഘവും രേണുക സ്വാമിയെ തട്ടികൊണ്ടുപോയത്. ദിവസങ്ങളോളം തടഞ്ഞുവച്ചതിനു ശേഷം ഗൗഡയെ കൊലപ്പെടുത്തുകയായിരുന്നു. പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടൽ നടത്തിയെന്നതുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പിന്നാലെ പവിത്രയും കേസില്‍ പ്രതിയാണെന്ന് തെളിഞ്ഞിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.