4 February 2026, Wednesday

Related news

February 4, 2026
January 24, 2026
December 31, 2025
December 21, 2025
December 19, 2025
November 15, 2025
November 13, 2025
November 7, 2025
October 7, 2025
July 12, 2025

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
December 21, 2025 8:17 am

തിരുവനന്തപുരം നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ ആർ ലാമ്പ് എന്നീ ഭാഗങ്ങളിൽ ആളിറക്കിയശേഷം പബ്ലിക് ലൈബ്രറി ‑നന്ദാവനം റോഡ്, മ്യൂസിയം- നന്ദാവനം റോഡ്, എൽഎംഎസ്- ജിവി രാജ റോഡ്, ജിവി രാജ ‑വേൾഡ് വാർ റോഡ്, പിഎംജി- ലോ കോളേജ് റോഡ്, എസ്എംസി — ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസ്സമില്ലാതെ റോഡ് ഒരു വശത്ത് പാർക്ക് ചെയ്യണമെന്ന് അറിയിച്ചു. ഗതാഗതത്തിരക്ക് കൂടിയാൽ വാഹനങ്ങള്‍ വഴിതിരിച്ച് വിടും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് വഴിയും പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ടവ പിഎംജി- നന്തൻകോട് വഴിയും തിരിച്ച് വിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.