
അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ‑പാകിസ്ഥാന്‍ കിരീട പോരാട്ടത്തിന് ദുബായില്‍ തുടക്കമായി. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. തോൽവിയറിയാതെയാണ് ടൂർണമെന്റിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. മിന്നൽ തുടക്കം നൽകാൻ കഴിവുള്ള ഓപ്പണർ വൈഭവ് സൂര്യവംശി, തുടർച്ചയായ മൂന്ന് അർധസെഞ്ചുറികൾ നേടിയ മലയാളി താരം ആരോൺ ജോർജ്, ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ഡു, കഴിഞ്ഞമത്സരത്തിൽ അർധസെഞ്ചുറിനേടിയ വിഹാൻ മൽഹോത്ര എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ബൗളിങ്ങിൽ പേസർ ദീപേഷ് ദേവേന്ദ്രൻ, ഇടംകൈയൻ സ്പിന്നർ ഖിലൻ പട്ടേൽ, ഓഫ് സ്പിന്നർ കനിഷ്‌ക് ചൗഹാൻ എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷ. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
ഇന്ത്യൻ ടീം : ആയുഷ് മാത്രെ, വൈഭവ് സൂര്യവംശി, ആരോൺ ജോർജ്ജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൺഡു, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്
പാകിസ്താൻ ടീം: സമീർ മിൻഹാസ്, ഉസ്മാൻ ഖാൻ, അഹമ്മദ് ഹുസൈൻ, ഫർഹാൻ യൂസഫ് , ഹംസ സഹൂർ, ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്, മുഹമ്മദ് ഷയാൻ, അലി റാസ, അബ്ദുൾ സുഭാൻ, മുഹമ്മദ് സയ്യാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.