
നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. കേസിലെ പ്രതിയായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.
ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും കണ്ടെത്തി. വീട്ടിലെ ഷെഡിൽ നിന്നാണ് നോട്ടുകൾ പൊലീസ് പിടിച്ചെടുത്തത്. ഇടപാടുകാർക്ക് കൈമാറുന്നതിനായി നോട്ടുകൾ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്. കാസർകോട് ടൗൺ എസ്‌ഐ കെ. രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.