
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് പവന്റെ മാല നഷ്ടപ്പെട്ടു. വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമീറയുടെ മാലയാണ് കാണാതായത്. സ്കാനിങ്ങിനായി പോയപ്പോള്‍ സ്കാനിങ് റൂമിലെ കിടക്കിയിലാണ് സമീറ മാല അഴിച്ചു വച്ചത്. സ്കാനിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മാല എടുക്കാൻ മറന്ന വിവരം അറിയുന്നത്. തിരികെ വീണ്ടും സ്കാനിങ് റൂമിൽ എത്തിയപ്പോള്‍ വച്ച സ്ഥലത്ത് മാല ഇല്ലായിരുന്നു.
സമീറയുടെ പരാതിയെത്തുടർന്ന് വടകര പൊലീസ് കേസെടുത്തു. പൊലീസ് ആശുപത്രിയിലെത്തി ജീവിനക്കാരില്‍ നിന്നും സ്‌കാനിങ്ങിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തു. സമീറയെ പിന്നീട് ആശുപ്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ മാല കിട്ടിതെ ആശുപത്രിയിൽ നിന്ന് പോകില്ലെന്ന് വാശി പിടിച്ച സമീറയെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.