5 March 2026, Thursday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026

ബംഗ്ലാദേശിൽ വീണ്ടും വെടിവെയ്പ്പ്; യുവ നേതാവിന് തലയ്ക്ക് വെടിയേറ്റു

Janayugom Webdesk
ധാക്ക
December 22, 2025 3:15 pm

ബംഗ്ലാദേശിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഒരാൾക്ക് കൂടി വെടിയേറ്റു. ഹാദി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ ഖുൽന നഗരത്തിൽ ആണ് വെടിവെപ്പുണ്ടായത്. നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമായ മുഹമ്മദ് മൊത്താലിബ് സിക്ദാറിനാണ് വെടിയേറ്റത്. എൻ‌സി‌പിയുടെ ജോയിന്റ് പ്രിൻസിപ്പൽ കോർഡിനേറ്റർ മഹ്മൂദ മിതു ഫേസ്ബുക്ക് പോസ്റ്റിലാണ് വിവരം പുറത്ത് വിട്ടത്. സിക്ദാറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ അമിത രക്തസ്രാവമുണ്ടായി അവശനിലയിലായിരുന്നു എന്നും കലേർ കാന്ത പത്രം റിപ്പോർട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.