
വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തു പോയവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികളുമായി എല്‍ഡിഎഫ്. ഇതിനായി താഴെ തട്ടിൽ നിന്ന് പ്രവർത്തനമാരംഭിക്കാനാണ് എൽഡിഎഫ് തീരുമാനം. എസ്ഐആർ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി പ്രസിദ്ധപ്പെടുത്തിയ കരട് വോട്ടർപട്ടികയിൽ 25 ലക്ഷം വോട്ടർമാരാണ് പുറത്തായത്. ബിജെപി കൂടുതലായി വോട്ട് ചേർത്ത ഇടങ്ങൾ പ്രത്യേകമായി പരിശോധിക്കുവാനും എല്‍ഡിഎഫ് തീരുമാനിച്ചു2025 ഒക്ടോബർ 27ലെ വോട്ടർപട്ടിക പ്രകാരം 2,78,50,855 വോട്ടർമാരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി പ്രസിദ്ധപ്പെടുത്തിയ കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാർ മാത്രമാണ് ഇടം നേടിയിട്ടുള്ളത്. അതായത് 24,08,503 പേർ വോട്ടർ പട്ടികക്ക് പുറത്തായി.
ഒരു മാസമാണ് ഇതിൽ പരാതികൾ നൽകാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. ഈ സമയം ഉപയോഗിച്ച് വോട്ടർപട്ടികക്ക് പുറത്തു പോയവരെ തിരികെ പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള നടപടികളിലേക്ക് കടക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം.ഇതിനായി താഴെ തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിക്കാനാണ് എൽഡിഎഫ് തീരുമാനം. വോട്ടർ പട്ടികയിൽ നിന്നും പുറത്തുപോയ വരെ കണ്ടെത്തി അവരുടെ വോട്ടുകൾ എത്രയും വേഗത്തിൽ ചേർക്കുക എന്നത് ലക്ഷ്യമിട്ട് പ്രവർത്തകരെ രംഗത്തിറക്കാൻ ആണ് തീരുമാനം. ഇതിലൂടെ ഒരുമാസ സമയപരിധിക്കുള്ളിൽ തന്നെ പരമാവധി പേർക്ക് വോട്ട് അവകാശം പുനസ്ഥാപിക്കാൻ സാധിക്കും എന്നതാണ് വിലയിരുത്തൽ.ബിജെപിക്ക് മേൽക്കൈ ഉള്ള 20 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് പ്രത്യേകമായി പരിശോധിക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി ഇത്തരം നീക്കങ്ങൾ നടത്തുന്നത് എന്നതാണ് വിലയിരുത്തൽ. വോട്ടർമാരുടെ എണ്ണം വർദ്ധിച്ച ഇടങ്ങളിൽ വോട്ട് ഇരട്ടിപ്പ് അടക്കമുള്ളവ പ്രത്യേകമായി പരിശോധിച്ച് ആവശ്യമുള്ള ഇടങ്ങളിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും എൽഡിഎഫ് ആലോചിക്കുന്നു. ഇതിലൂടെ ബീഹാറിൽ അടക്കം ഉണ്ടായ സാഹചര്യം കേരളത്തിൽ ഒഴിവാക്കാൻ സാധിക്കും എന്നതാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.