21 January 2026, Wednesday

Related news

January 12, 2026
December 24, 2025
November 29, 2025
November 14, 2025
October 27, 2024
March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024

താക്കറെ സഹോദരങ്ങൾ ഒന്നിച്ചു; തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുമെന്ന് പ്രഖ്യാപനം

Janayugom Webdesk
മുംബൈ
December 24, 2025 4:51 pm

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. 20 വർഷത്തിന് ശേഷമാണ് താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നത്. ഒട്ടേറെത്തവണത്തെ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷം ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെയുടെ ശിവസേന ഉദ്ധവ് വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും (എംഎൻഎസ്) സഖ്യതീരുമാനം പ്രഖ്യാപിച്ചത്.

ജനുവരി 15ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേനയും എംഎൻഎസും സഖ്യമായി മത്സരിക്കുമെന്ന് ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്ന് രാജ് താക്കറെ പറഞ്ഞു.മുംബൈയ്ക്ക് ഒരു മറാത്തി മേയറെത്തന്നെ ലഭിക്കുമെന്നും ആ വ്യക്തി ശിവസേന–എംഎൻഎസ് സഖ്യത്തിൽ നിന്നുമായിരിക്കുമെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു. മുംബൈ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. പ്രഖ്യാപനത്തിനു മുൻപ് ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം ബാൽ താക്കറെയുടെ ശവകുടീരം സന്ദർശിച്ചിരുന്നു. താക്കറെ സഹോദരങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂലൈയിൽ നടന്ന റാലിയിൽ ഇരുവരും വേദി പങ്കിട്ടതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. കോൺഗ്രസുമായി സഖ്യം ചേരാതെയാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.