
പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഭൂമിയില്‍ മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ലെന്നും ലിയോ മാർപ്പാപ്പ.ഒരാളെ നിരസിക്കുന്നത് മറ്റൊന്നിനെ നിരസിക്കുന്നതിന് തുല്യമാണ്. മനുഷ്യന് ഇടമുള്ളിടത്ത് ദൈവത്തിനും ഇടമുണ്ട്, ഒരു തൊഴുത്തിന് പോലും ഒരു ക്ഷേത്രത്തേക്കാള്‍ പവിത്രമായി മാറാന്‍ കഴിയുമെന്നും മാർപാപ്പ പറഞ്ഞു. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠം.
യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം ആദ്യത്തെ ക്രിസ്മസ് കുര്‍ബാന കൂടിയായിരുന്നു പോപ്പ് ലിയോയുടേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.