18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നു വീണു; അഞ്ച് മരണം

Janayugom Webdesk
ദാർ എസ് സലാം
December 25, 2025 6:37 pm

കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം പർവതത്തിലെ വിനോദസഞ്ചാരികളുടെ ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലാണ് അപകടം നടന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോ. മലമുകളിൽ നിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. 

ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന രണ്ട് വിദേശികളും ഒരു പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. പർവതത്തിലെ ബരാഫു ക്യാമ്പിനും കിബോ സമ്മിറ്റിനും ഇടയിൽ 4,000 മീറ്ററിലധികം (13,100 അടി) ഉയരത്തിലാണ് അപകടം നടന്നത്. മെഡിക്കൽ ഇവാക്വേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്ന കിളിമഞ്ചാരോ ഏവിയേഷൻ കമ്പനിയുടേതാണ് വിമാനമെന്ന് കിളിമഞ്ചാരോ റീജിയണൽ പൊലീസ് കമാൻഡർ സൈമൺ മൈഗ്വ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം അപകടത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കിളിമഞ്ചാരോ പർവതത്തിൽ വിമാനാപകടങ്ങൾ അപൂർവമാണ്. 2008 നവംബറിലാണ് അവസാനമായി വിമാനാപകടമുണ്ടായത്. അന്ന് അപകടത്തിൽ നാല് പേർ മരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.