
എസ്ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംങ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്ന് എം വിജയകുമാര്‍ പറഞ്ഞു.
വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം.ബന്ധുക്കള്‍ മുഖേന രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി. ജില്ലാ മണ്ഡല അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കാനും സാധിക്കുമെന്ന് കമ്മീഷന്‍ യോഗത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.