22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

ബിഹാറിൽ നിർമ്മാണം പൂർത്തിയായ റോപ് വേ പരീക്ഷണയോട്ടത്തിനിടെ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Janayugom Webdesk
റോഹ്താസ്
December 27, 2025 6:02 pm

ബിഹാറിലെ റോഹ്താസിൽ പുതുവത്സര ദിനത്തിൽ ഉദ്ഘാടനം ചെയ്യാനിരുന്ന റോപ് വേ പരീക്ഷണയോട്ടത്തിനിടെ തകർന്നു വീണു. റോഹ്താസ്‌ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നത്. അപകടസമയത്ത് കാബിനുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പദ്ധതിക്ക് 2019ലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. റോപ് വേയുടെ നാല് കാബിനുകളും അവയുടെ സപ്പോർട്ടിംഗ് പില്ലറുകളും പൂർണ്ണമായും തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചെയർമാന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കുകയും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും അഴിമതിയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2025 ജനുവരിയിൽ സോൻ നദിക്ക് കുറുകെയുള്ള പാലം തകർന്നതിന് സമാനമായ സംഭവമാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.