12 January 2026, Monday

ദേശീയഗാനം വീണ്ടും തെറ്റിച്ച് കോൺഗ്രസ് നേതാക്കൾ

Janayugom Webdesk
തിരുവനന്തപുരം
December 28, 2025 9:51 pm

ദേശീയഗാനം വീണ്ടും തെറ്റിച്ച് പാടി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടന്ന കോൺഗ്രസ് ജന്മദിനാഘോഷ ചടങ്ങിലാണ് ദേശീയഗാനം തെറ്റിച്ചു പാടിയത്.
ദേശീയഗാനത്തിന്റെ തുടക്കത്തില്‍ ജനഗണമന അധിനായക ജയഹേ എന്നതിന് പകരം ജനഗണ മംഗള ദായക ജയഹേ എന്നാണ് ആലപിച്ചത്. തെറ്റ് തിരുത്താതെ നേതാക്കളും ഏറ്റുപാടുകയായിരുന്നു. മുതിർന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മുമ്പ് പുത്തരിക്കണ്ടത്ത് നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.