17 January 2026, Saturday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ജനുവരി 12 ന്‌  എല്‍ഡിഎഫ് സത്യഗ്രഹം

*എംഎല്‍എമാരും എംപിമാരും നേതാക്കളും പങ്കെടുക്കും
*ഫെബ്രുവരി ഒന്ന് മുതൽ 15 വരെ മൂന്ന് മേഖലാ ജാഥകള്‍ 
Janayugom Webdesk
തിരുവനന്തപുരം
December 29, 2025 10:06 pm
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കതിരെ ജനുവരി 12 ന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും എല്ലാ എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ തടഞ്ഞുവയ്ക്കുകയും കടമെടുപ്പ്‌ പരിധി വെട്ടി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതു മാത്രമല്ല, പദ്ധതിയുടെ ഉള്ളടക്കം തന്നെ ഇല്ലാതാക്കി. അതിനെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന്‌ കുടുംബങ്ങളിൽ ആശ്വാസം പകർന്ന തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതടക്കം കേന്ദ്രസർക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകളും തുറന്നുകാണിച്ച്‌ എൽഡിഎഫ്‌ മൂന്ന്‌ മേഖലാ ജാഥകൾ നടത്തും. ഫെബ്രുവരി ഒന്ന് മുതൽ 15 വരെയാണ്‌ വാഹന ജാഥകൾ.
തൊഴിലുറപ്പ് പദ്ധതിക്കെതിരായുള്ള കേന്ദ്രത്തിന്റെ വഞ്ചനാപരമായ നടപടിക്കെതിരെ പ്രാദേശിക തലങ്ങളില്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളും സിപിഐ(എം) സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു.
Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.