20 January 2026, Tuesday

Related news

January 1, 2026
January 1, 2026
December 31, 2025
December 28, 2025
December 26, 2025
December 25, 2025
December 25, 2025
December 3, 2025
December 3, 2025
November 25, 2025

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും വിപുലമായ പരിപാടികള്‍

Janayugom Webdesk
കൊച്ചി
December 31, 2025 8:55 am

പുതുവർഷത്തെ വരവേൽക്കാനായി ലോകമൊരുങ്ങി. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. അതേസമയം,
സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ ആണ് നടക്കുക്ക. ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം പപ്പാഞ്ഞിയെ കത്തിക്കലാണ്. വിദേശികളടക്കം പതിനായിരങ്ങൾ ഇന്ന് ഫോർട്ട് കൊച്ചിയിലേക്ക് എത്തും. തിരുവനന്തപുരത്ത് വര്‍ക്കല, കോവളം ബീച്ചുകളിലും ആഡംബര ഹോട്ടലുകളിലും നവവത്സരാഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആറു മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചയ്ക്ക് രണ്ടിനുശേഷം ഫോര്‍ട്ടുകൊച്ചിയിലേക്ക് വാഹനം അനുവദിക്കില്ല. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.