
2025 മേയിൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം സമാധാനമായി പരിഹരിച്ചത് താനാണെന്ന ട്രംപിന്റെ വാദത്തിന് പിന്നാലെ അവകാശവാദവുമായി ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കിയത്. ബെയ്ജിങ്ങിൽ ചൈനയുടെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മേയ് 7–10 തീയതികളിലുണ്ടായ ഇന്ത്യ–പാക്ക് സംഘർഷത്തിൽ പുറത്തുനിന്നുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തലിലേക്ക് എത്തിയതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിർത്തലിനായി പാക്കിസ്ഥാൻ നേരിട്ടു വിളിച്ചു എന്നാണ് പാർലമെന്റിലടക്കം കേന്ദ്ര സർക്കാർ വിശദീകരണം. ഇന്ത്യയ്ക്കെതിരെ ചൈന പ്രയോഗിച്ച ആയുധങ്ങളിൽ കൂടുതലും ചൈനീസ് നിർമിതമായിരുന്നു. ഇന്ത്യ–പാക് സംഘർഷം, മ്യാൻമറിലെ ആഭ്യന്തര കലാപം, ഇറാൻ ആണവ വിഷയം, പലസ്തീൻ– ഇസ്രയേൽ സംഘർഷം, കംബോഡിയ– തായ്ലൻഡ് സംഘർഷം ഇവയിലെല്ലാം തങ്ങളാണ് മധ്യസ്ഥത വഹിച്ചതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ അവകാശവാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.