
ദീർഘകാലം കോമയിലായിരുന്ന ശ്രീലങ്കയുടെ മുൻ അണ്ടർ 19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. ട്രെയിനിടിച്ച് എട്ട് വര്‍ഷം ചികിത്സയിലായിരുന്നു 25കാരനായ അക്ഷു ഫെര്‍ണാണ്ടോ. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. മൗണ്ട് ലവിനിയ ബീച്ചിലെ പരിശീലനത്തിനു ശേഷം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ താരം വര്‍ഷങ്ങളോളം കോമയില്‍ തുടരുന്നു. 2010ൽ ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലടക്കം കളിച്ചു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലിൽ 52 റൺസ് നേടിയ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീലങ്കയുടെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിലൊരാളായിരുന്നു ഫെർണാണ്ടോ. അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായും അക്ഷു ഫെര്‍ണാണ്ടോ പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബർ 14ന് മൂർസ് സ്പോർട്സ് ക്ലബ്ബിനെതിരെ പുറത്താകാതെ 102 റൺസ് നേടിയതാണ് താരത്തിന്റെ അവസാന മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.