
ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ രാമ ദുവാജിയും സത്യപ്രതിജ്ഞയില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയറായ സൊഹ്റാന് മംദാനി ഖുറാനില്‍ കൈ വച്ചാണ് സത്യവാചകം ചൊല്ലിയത്. ജീവിതത്തിലെ വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പ്രതികരിച്ചു. പകല്‍ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.ഇന്ത്യൻ വംശജനാണ് മംദാനി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.