
തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടലിന് നേരെ യുവാക്കളുടെ അതിക്രമം. പയ്യന്നൂർ സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് തൃക്കരിപ്പൂർ ടൗണിലെ ‘പോക്കോപ്’ ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അക്രമ പരമ്പരകൾ അരങ്ങേറിയത്.
ആദ്യം നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയെന്ന് ആരോപിച്ച് ഇവർ ഹോട്ടലിലെ ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞുതകർത്തു. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചന്തേര പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ കൂടുതൽ പേരെ സംഘടിപ്പിച്ചെത്തിയ സംഘം ഹോട്ടലിൽ അഴിഞ്ഞാടുകയായിരുന്നു. ഹോട്ടലിന്റെ ചില്ലുകൾ തകർക്കുകയും ഇതര സംസ്ഥാനക്കാരായ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പുറത്ത് പാർക്ക് ചെയ്തിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പയ്യന്നൂർ സ്വദേശികളായ യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.