
2026 ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സല്‍വുഡ്, കാമറൂൺ ഗ്രീൻ, കൂപ്പർ കൊണോലി എന്നിവര്‍ തിരിച്ചെത്തി.
ഗ്ലെന്‍ മാക്സ്വെല്ലും ടീമില്‍ ഉള്‍പ്പെട്ടു. ആഷസ് പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാറ്റ് കമ്മിൻസ് കളിച്ചത്. ജനുവരി അവസാനം നടത്തുന്ന അന്തിമ പരിശോധനകൾക്കു ശേഷമാകും കമ്മിൻസ് ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുക. മാത്യൂ കുനെമാന്, ആദം സാംപ എന്നിവരാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്, മാത്യു ഷോര്‍ട്ട് എന്നിവരും ഒപ്പമുണ്ടാകും. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ടൂർണമെന്റെന്നതിനാൽ സാഹചര്യം വിലയിരുത്തിയാണ് ഓസീസ് ടീമിനെ ഒരുക്കിയത്. സ്പിന്നര്‍മാരെ അധികമായും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ ടീമിലുണ്ട്. ഐപിഎല്ലില്‍ ആര്‍സിബി താരമായ ടിം ഡേവിഡ് മികച്ച ഫോമിലാണുള്ളത്. 2026ലെ ഐപിഎല്ലിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ ഓൾറൗണ്ടർ മിച്ചൽ ഓവന്, ഓസീസ് ടീമിൽ ഇടംലഭിച്ചില്ല. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലാൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
ഓസ്ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്, ഗ്ലെന്‍ മാക്സ്വെല്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.