16 January 2026, Friday

Related news

January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026

യുനെസ്‌കോ അംഗീകാരം ലക്ഷ്യം ; കുവൈറ്റിലെ സുബിയയിൽ തലയുയർത്തി ആദ്യ ജിയോ പാർക്ക്

Janayugom Webdesk
കുവൈറ്റ് സിറ്റി
January 2, 2026 7:11 pm

കുവൈറ്റിന്റെ പ്രകൃതിദത്തമായ പൈതൃകവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ‘നാഷണൽ ജിയോ പാർക്ക്’ വ്യാഴാഴ്ച (ജനുവരി 1) നടന്ന ചടങ്ങിൽ കുവൈറ്റ് വാർത്താവിതരണ, സാംസ്കാരിക,യുവജനകാര്യ വകുപ്പ് മന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം നിർവ്വഹിച്ചു.

സുബിയ (Al-Sub­biyah ) മേഖലയിലാണ് ഈ ബൃഹദ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആയിരം ചതുരശ്ര കിലോമീറ്ററിലേക്കു വ്യാപിച്ചേക്കുന്ന പാർക്ക്, ഏകദേശം 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.കുവൈറ്റിന്റെ പുരാതനമായ ശിലാരൂപങ്ങൾ, ഫോസിലുകൾ, മരുഭൂമിയിലെ പ്രകൃതിദത്ത മാറ്റങ്ങൾ എന്നിവ അടുത്തറിയാൻ ഈ പാർക്ക് അവസരമൊരുക്കുന്നു.

യുനെസ്കോയുടെ അന്താരാഷ്ട്ര ജിയോപാർക്ക് ശൃംഖലയിൽ കുവൈറ്റിനെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പരിസ്ഥിതി സൗഹൃദമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ മികച്ച വിജ്ഞാനകേന്ദ്രമായിരിക്കും കുവൈറ്റ് ജിയോ പാർക്ക്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.