
മൊബൈൽ ടവറുകളിലെ ചെമ്പ് കമ്പികളും ചെമ്പു കോയിലുകളും മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി സദ്ദാം ഹുസൈനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പട്ടാലിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവറിൽ നിന്നും ഇയാൾ കഴിഞ്ഞദിവസം ചെമ്പ് കോയിലുകൾ മോഷ്ടിച്ചിരുന്നു. കോയിലുകൾ നഷ്ടപ്പെട്ടതോടെ അടുത്ത ദിവസം ബി എസ് എൻ എൽ അധികൃതർ പുതിയ കോയിലുകൾ സ്ഥാപിച്ചു.
എന്നാൽ വെള്ളിയാഴ്ച രാത്രി പ്രതി ഇതേ സ്ഥലത്ത് വീണ്ടും കോയിലുകൾ ഇയാൾ മോഷ്ടിക്കുവാൻ എത്തി. ഇത് കണ്ട നാട്ടുകാർ പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബി എസ് എൻ എൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.