
സ്കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്കി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. മലമ്പുഴയിലാണ് സംഭവം. പ്രതി അനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12കാരനായ വിദ്യാര്‍ത്ഥിയെ പ്രതി വാട്ടിലേക്ക് കൂട്ടികൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാർഥി കൂട്ടുകാരനായ ഒരുകുട്ടിയോടാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് കൂട്ടുകാരന്റെ അമ്മ വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പിന്നാലെ സ്കൂള്‍ അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സംഭവത്തിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തി. അതേസമയം ഡിസംബർ 18ന് വിവരം ലഭിച്ചിട്ടും സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചെന്ന് വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കഴിഞ്ഞദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ സ്കൂളിൽ പരാതി നൽകിയതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.