15 January 2026, Thursday

Related news

January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 28, 2025
December 28, 2025
December 25, 2025

കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു

Janayugom Webdesk
ബം​ഗളൂരു
January 4, 2026 6:44 pm

കർണാടകയിൽ 13കാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സം​ഗം ചെയ്തു. ധാർവാ‍ഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. 14–15 വയസുകാരായ മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി- ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചെന്നാണ് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സം​ഗത്തിന്റെ വീഡിയോ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡ‍ിയിലെടുത്തതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.