
മകരവിളക്കിന് പമ്പയിലേക്ക് സർവീസ് നടത്താൻ 900 ബസുകൾ റെഡിയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നൽകുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ശബരിമലയിൽ കെഎസ്ആർടിസിയുടെ സേവനങ്ങളിൽ അയ്യപ്പഭക്തർ സംതൃപ്തരാണ്. ഇത്തവണത്തേത് പരാതികൾ കുറഞ്ഞ സീസണായിരുന്നു.
കെഎസ്ആർടിസിയുടെ സേവനങ്ങളിൽ സംതൃപ്തരാണെന്നാണ് പമ്പയിൽ അയ്യപ്പഭക്തരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.