19 January 2026, Monday

Related news

January 18, 2026
January 16, 2026
January 13, 2026
January 12, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

Janayugom Webdesk
കോഴിക്കോട്
January 5, 2026 7:50 pm

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് സച്ചിദാനന്ദനാണ് (72) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ചയായി ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്നു ഇയാൾ. ഇതിനിടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മരണത്തെ തുടർന്ന് സച്ചിദാനന്ദൻ്റെ വീട്ടിലുള്ള കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്കായി അയച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ, ഇരുന്നൂറിലധികം ആളുകൾക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്. ഇതിൽ നാൽപതിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഉറവിടം കണ്ടെത്താനായി സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും അവ്യക്തത തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.