21 January 2026, Wednesday

Related news

January 16, 2026
January 16, 2026
January 16, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025

ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍

Janayugom Webdesk
വാഷിങ്ടണ്‍
January 5, 2026 10:01 pm

വെനസ്വേലയ്ക്കെതിരെ സെെനിക നടപടി സ്വീകരിച്ച സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. മറ്റൊരു രാജ്യത്തിനെതിരായ സെെനിക നടപടി കോൺഗ്രസിനെ മുൻകൂട്ടി അറിയിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ട്രംപ് ഭരണകൂടം വെനസ്വേലയിലെ സെെനിക നടപടികള്‍ കെെകാര്യം ചെയ്ത രീതിയെ രൂക്ഷമായ ഭാഷയിലാണ് ഡെമോക്രാറ്റിക് നേതാക്കൾ വിമർശിച്ചത്. സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസും സര്‍ക്കാരിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി. സംഭവത്തില്‍ കോണ്‍ഗ്രസിന് അടുത്ത ആഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ വിശദീകരണം നല്‍കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെെനിക നടപടിയെക്കുറിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഹൗസ് വിദേശകാര്യ കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റായ ഗ്രിഗറി മീക്സ് പറഞ്ഞു. യുഎസ് നടത്തുന്ന സെെനിക നടപടികള്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ വിവരമറിയേണ്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രസിഡന്റിന്റെ യുദ്ധ അധികാരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാനും നീക്കമുണ്ട്. ട്രംപിന്റെ നടപടി ഭരണഘടനയുടെ ലംഘനമാണെന്നും ഇംപീച്ച്‌മെന്റിന് കാരണമായേക്കാവുന്ന കുറ്റകൃത്യമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. വെനസ്വേലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ചില റിപ്പബ്ലിക്കൻമാരും ആശങ്കകൾ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് നയിക്കേണ്ടുന്ന രാജ്യം യുഎസ് മാത്രമാണെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രയാൻ ഫിറ്റ്സ്പാട്രിക് പറഞ്ഞു. കോണ്‍ഗ്രസ് തന്ത്രപ്രധാനമായ ചോര്‍ത്തുമെന്നും സെെനിക നടപടിയെക്കുറിച്ച് വെളിപ്പെടുത്തുന്നത് യുഎസ് സൈനികരെ അപകടത്തിലാക്കുമെന്നും വിശദീകരിച്ചാണ് കീഴ്‍വഴക്കം ലംഘിച്ചതിനെ ട്രംപ് ന്യായീകരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.