21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 17, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 10, 2026

ബംഗ്ലാദേശില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം

Janayugom Webdesk
ധാക്ക
January 6, 2026 6:52 pm

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. നര്‍സിംഗ്ഡി ജില്ലയില്‍ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതര്‍ കുത്തിക്കൊന്നത്. 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്. പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

ശരത് ചക്രവര്‍ത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജാഷോര്‍ ജില്ലയില്‍ ഫാക്ടറി ഉടമയും നരൈല്‍ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ എഡിറ്റര്‍ റാണ പ്രതാപിനെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇയാളെ ഫാക്ടറിയില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെക്കുകയായിരുന്നു. ജോലി സ്ഥലങ്ങളിലുള്ള തര്‍ക്കങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍കയും ചെയ്തിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.