
ഭാര്യയുടെ രക്താർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പാടുപെടുന്ന മധുരക്കിഴങ്ങ് കച്ചവടക്കാരന് അജ്ഞാതനായൊരാൾ സമ്മാനിച്ചത് 50 ടണ്‍ മധുരക്കിഴങ്ങ്. ചൈനയിലാണ് ഇത്തരം അത്യപൂർവ്വമായൊരു സംഭവം നടന്നത്. ഷാൻഡോങ് പ്രവിശ്യയിലെ ജിനാനിലെ ഒരു തെരുവ് കടയിൽ മധുരക്കിഴങ്ങ് വിൽക്കുന്ന 35 വയസ്സുള്ള ജിയ ചാങ്‌ലോങിന്റെ ഭാര്യയ്ക്കായിരുന്നു ബ്ലഡ് ക്യാൻസർ ബാധിച്ചത്. തന്റെ ഭാര്യ ജിയ ചാങ്‌ലോങും ലി യുടെ ചികിത്സയ്ക്കായി 38.70 ലക്ഷം രൂപ ചിലവാക്കിയിരുന്നു. ഇനി 51.60 ലക്ഷം രൂപ കൂടി ചികിത്സയ്ക്ക് ആവശ്യമായിരുന്നു. ഇത് തന്നെ കൊണ്ട് സംബാദിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് മനസിലാക്കിയ ചാങ്‌ലോങ് തന്റെ ജീവിത സാഹചര്യങ്ങൾ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു.
കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ നിരവധി പേർ ജിയയ്ക്ക് സഹായവുമായെത്തി. എന്നാൽ അപ്രതീക്ഷിതമായൊരു സന്ദേശം ജിയെ ഞെട്ടിച്ചു. ഫാങ് എന്ന 50 വയസ്സുള്ള ഒരാളിൽ നിന്നാണ് സന്ദേശം വന്നത്. അയാൾ ജിയയ്ക്ക് 50 ടണ്‍ മധുരക്കിഴങ്ങായിരുന്നു നൽകാമെന്ന് ഏറ്റത്. അത് വിറ്റ് ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും അദ്ദേഹം നിര്‍ദേശിച്ചു. ആദ്യ ബാച്ച് മധുരക്കിഴങ്ങ് വിറ്റുതീർന്നപ്പോൾ ഏകദേശം 5,000 യുവാൻ അദ്ദേഹത്തിന് ലഭിച്ചു. പിന്നെയും സാധനമെത്തി. അതും അദ്ദേഹം വില്പനയ്ക്ക് വച്ചു. തന്റെ ഭാര്യയുടെ ചികിത്സയ്ക്ക് സഹായിച്ച എല്ലാരോടും ജിയ ചാങ്‌ലോങ് നന്ദി അറിയിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സ കഴിഞ്ഞ് വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.