31 January 2026, Saturday

Related news

January 31, 2026
January 25, 2026
January 24, 2026
January 22, 2026
January 19, 2026
January 15, 2026
January 15, 2026
January 10, 2026
January 10, 2026
January 8, 2026

സെൻസസിന് പിന്നാലെ നായകളുടെ കണക്കെടുപ്പും; ഉത്തരവിറക്കി സര്‍ക്കാര്‍, ബിഹാറില്‍ അധ്യാപകരുടെ പ്രതിഷേധം ശക്തം

Janayugom Webdesk
പാറ്റ്ന
January 7, 2026 12:44 pm

ബിഹാറിൽ സെൻസസ് ജോലികൾക്കും ജാതി സർവ്വേയ്ക്കും പിന്നാലെ അധ്യാപകർക്ക് പുതിയ ജോലി നൽകി സർക്കാർ. രോഹ്താസ് ജില്ലയിലെ സാസാരം മുൻസിപ്പൽ കോർപ്പറേഷനിലെ സ്കൂൾ പരിസരങ്ങളിലുള്ള തെരുവുനായ്ക്കളുടെ കണക്കെടുക്കാനാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ പോരാടുന്ന സംസ്ഥാനത്ത് അധ്യാപകർക്ക് ഇത്തരം ജോലികൾ നൽകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

മുൻസിപ്പൽ പരിധിയിലുള്ള എല്ലാ സ്കൂളുകളും തെരുവുനായ്ക്കളുടെ വിവരങ്ങൾ ശേഖരിക്കാനായി ഒരു അധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കണം. സ്കൂളിനുള്ളിലും പരിസരത്തുമുള്ള നായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, നായശല്യം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവ ഈ അധ്യാപകൻ റിപ്പോർട്ട് ചെയ്യണം. നഗരത്തിൽ നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വിവരശേഖരണമെന്നാണ് അധികൃതരുടെ വിശദീകരണം.

സർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുൻസിപ്പൽ കമ്മീഷണർ വികാസ് കുമാർ അറിയിച്ചു. എന്നാൽ, അധ്യാപക സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. സെൻസസും വോട്ടർ പട്ടിക പുതുക്കലും കാരണം ക്ലാസ് എടുക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ, നായ്ക്കളുടെ കണക്കെടുക്കാൻ കൂടി പറയുന്നത് അധ്യാപകവൃത്തിയെ അവഹേളിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.