21 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
September 18, 2025

ഇനി വായനയുടെ മഹോത്സവം; നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വർണാഭമായ തുടക്കം

Janayugom Webdesk
തിരുവനന്തപുരം
January 7, 2026 4:40 pm

ഇനി അനന്തപുരിയിൽ വായനയുടെ മഹോത്സവത്തിന്റെ നാളുകൾ സമ്മാനിച്ച് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് എൻ എസ് മാധവൻ ഏറ്റുവാങ്ങി. കെ വി സുധാകരൻ എഴുതി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വി എസ്: സമരം, ചരിത്രം, ഇതിഹാസം’, ചിന്ത പ്രസിദ്ധീകരിച്ച, ‘അമേരിക്ക ടു മക്ക’ (രചയിതാവ്: ഡോ. കെ ടി ജലീൽ), ‘പവിത്രം പത്മനാഭം’ (രചയിതാവ്: ഡോ. വി എസ് രാജേഷ്‌) എന്നീ പുസ്തകങ്ങൾ സ്പീക്കർ എ എൻ ഷംസീറിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റാഫർ കെ കലില എംപി, സാഹിത്യകാരൻ ടി പത്മനാഭൻ, ചീഫ് വിപ്പ് എൻ ജയരാജ്‌ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.