
കുവൈറ്റിലെ പബ്ലിക് അതോറിട്ടി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പ്രമുഖ കമ്പനിയായ നെസ്ലെയുടെ ചില പ്രത്യേക ബാച്ച് ബേബി ഫോർമുല ഉല്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. നെസ്ലെ നടത്തിയ ആഭ്യന്തര പരിശോധനയിൽ, ഉല്പന്നത്തിൽ ഉപയോഗിക്കുന്ന ‘അരാകിഡോണിക് ആസിഡ്’ ഓയിലിൽ ‘സെറൂലൈഡ്’ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ബാസിലസ് സെറസ് എന്ന സൂക്ഷ്മാണുവിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഈ പദാർത്ഥം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. പ്രഖ്യാപിക്കപ്പെട്ട ബാച്ചിലുള്ള ല്പന്നങ്ങളുടെ വിതരണവും വിൽപ്പനയും ഉടനടി നിർത്തിവെക്കാൻ അതോറിട്ടി നിര്‍ദേശിച്ചു. ഉപഭോക്താക്കൾ തങ്ങളുടെ പക്കലുള്ള ബേബി ഫോർമുല പാക്കറ്റുകളിലെ ബാച്ച് നമ്പറുകൾ അധികൃതർ നൽകിയ പട്ടികയുമായി ഒത്തുനോക്കുക. നമ്പറുകൾ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ ഉല്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തുകയും അവ നശിപ്പിച്ചു കളയുകയും വേണം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രതിരോധ നടപടിയെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. കൂടാതെ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിര്‍ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഉല്പന്നത്തിന്റെ പേര്, ബാച്ച് നമ്പർ, ഉല്പാദന തീയതി, കാലാവധി, രാജ്യം
NAN COMFORT 1 NLNWPB308 6x800g XA,51520346AB,01/06/2025,31/12/2026, Netherland
NAN SUPREME Pro 3 CHJWHPB088 12x400g XA,51170017A1,27/04/2025,17/04/2027, Switzerland
NAN SUPREME Pro 3 CHJWHPB088 12x400g XA,51460017A2,26/05/2025,16/05/2027, Switzerland
NAN SUPREME Pro 3 CHJWHPB088 6x800g XA,51160017C2,26/04/2025,16/04/2027, Switzerland
NAN SUPREME Pro 3 CHJWHPB088 6x800g XA,51460017C1,26/05/2025,16/05/2027, Switzerland
NAN SUPREME Pro 3 CHJWHPB088 6x800g XA,52710017C1,28/09/2025,18/09/2027, Switzerland
NAN SUPREMEPRO 1 CHNWHPB315 12x400g XA,51430017A2,23/05/2025,13/05/2027, Switzerland
NAN SUPREMEPRO 1 CHNWHPB315 6x800g XA,51450017C2,25/05/2025,15/05/2027, Switzerland
NAN SUPREMEPRO 2 CHLWHPB127 12x400g XA,51460017A1,26/05/2025,16/05/2027, Switzerland
S‑26 ULTIMA 1 CHNWHP131 12x400g XA,51290017A1,09/05/2025,29/04/2027, Switzerland
S‑26 ULTIMA 2 CHLWHP056 12x400g XA,51190017A2,29/04/2025,19/04/2027, Switzerland
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.