
ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പതു പേര്‍ക്കു പരിക്ക്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സ്വകാര്യബസ്. ബസിലുളളവര്‍ക്കാണ് പരിക്കേറ്റത്.
ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ്(46) യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ(51),മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ(66), കുമരകം തോട്ടത്തില്‍ സാബു(59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി(65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍(56) എന്നിവരാണ് പരിക്കേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കും കൈകള്‍ക്കും പരിക്കേറ്റ രൂപേഷിനെ കോട്ടയം മെഡിക്കല്‍ കേളേജിലേക്കു മാറ്റി. നിസാരപരിക്കേറ്റ മറ്റുമൂന്നുപേര്‍ വിവിധ ആശുുപത്രികളില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ തല മുന്‍സീറ്റിലിടിച്ചും ബസില്‍തെറിച്ചുവീണുമാണ് ബസിലെ യാത്രക്കാര്‍ക്കു പരിക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.