17 January 2026, Saturday

Related news

January 14, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
December 27, 2025
December 19, 2025

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്; ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും ഇഡിയും

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2026 10:02 am

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടുകേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജെയിംസ് സമർപ്പിച്ച ജാമ്യാപേക്ഷയെ ഡൽഹി ഹൈക്കോടതിയിൽ സിബിഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ശക്തമായി എതിർത്തു. തന്നെ ഇന്ത്യക്ക് കൈമാറാൻ ആധാരമായ കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ താൻ ഇതിനകം അനുഭവിച്ചു കഴിഞ്ഞുവെന്നും അതിനാൽ വിട്ടയക്കണമെന്നുമാണ് മിഷേൽ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മിഷേലിനെ കൈമാറിയ ഉത്തരവിൽ തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ വിചാരണ ചെയ്യാൻ വ്യക്തമായ അനുമതിയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ ജനുവരി 8ന് സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി.

തനിക്കെതിരെയുള്ള കുറ്റങ്ങൾക്ക് പരമാവധി അഞ്ച് വർഷത്തെ തടവേ ലഭിക്കൂ എന്ന മിഷേലിന്റെ വാദം തെറ്റാണെന്നും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന തട്ടിപ്പ് കേസുകളും ജീവപര്യന്തം വരെ ലഭിക്കാവുന്ന രേഖകൾ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. മിഷേലിന്റെ അഭിഭാഷകൻ ഏജൻസികളുടെ മറുപടിക്ക് വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ച കോടതി കേസ് ഫെബ്രുവരി 20ലേക്ക് മാറ്റി വെച്ചു. 2004ലെ ഹെലികോപ്റ്റർ ഇടപാടിൽ മാനദണ്ഡങ്ങൾ മാറ്റിയതിലൂടെ സർക്കാരിന് ഏകദേശം 2,666 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സിബിഐ കണ്ടെത്തൽ.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.