17 January 2026, Saturday

വെള്ളി വിലയിൽ വൻ ഇടിവ്; കിലോയ്ക്ക് 11,000 രൂപ കുറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
January 10, 2026 12:29 pm

റെക്കോർഡ് കുതിപ്പിന് പിന്നാലെ വെള്ളി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എം സി എക്സ് വിപണിയിൽ ഒരു കിലോ വെള്ളിയുടെ വിലയിൽ 11,000 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലുണ്ടായ തളർച്ചയും നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തു പിന്മാറാൻ ശ്രമിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. വിപണിയിൽ 2,59,692 രൂപ വരെ ഉയർന്ന വെള്ളി വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒരു ഘട്ടത്തിൽ വില 2,40,605 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നു. ഏകദേശം 11,000 രൂപയുടെ ഇടിവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതിന് ആനുപാതികമായി ആഗോള വിപണിയിൽ സ്‌പോട്ട് സിൽവർ വില 2.7 ശതമാനം കുറഞ്ഞ് 76 ഡോളറിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.