23 January 2026, Friday

Related news

January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

ഗാനഗന്ധർവന് പ്രവാസഭൂമിയുടെ പ്രണാമം; ദാസേട്ടന് സംഗീതാർച്ചനയുമായി കുവൈറ്റിലെ കലാകാരന്മാർ

Janayugom Webdesk
കുവൈറ്റ് സിറ്റി
January 10, 2026 2:30 pm

സംഗീത ചക്രവർത്തി ഡോ. കെ.ജെ. യേശുദാസിന്റെ എൺപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രവാസലോകം ഒരുക്കുന്ന വൻകിട സംഗീതശില്പം ‘ഗന്ധർവ്വ നാദം’ ഇന്ന് പുറത്തിറങ്ങുന്നു. യോയോ ക്രിയേഷൻസിന്റെ ബാനറിൽ കുവൈറ്റിലെയും ദുബായിലെയും പ്രവാസി കലാകാരന്മാർ ഒത്തുചേർന്നാണ് ഈ ദൃശ്യ‑ശ്രാവ്യ വിരുന്ന് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായകൻ ഉണ്ണി മേനോൻ പാടുന്നു എന്നതാണ് ഈ ആദരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കുവൈറ്റ് പ്രവാസിയും കേരള അസോസിയേഷൻ പ്രെസിഡന്റുമായ ബിവിൻ തോമസ് പാലത്തിങ്കൽ നിർമ്മിച്ച ഈ ഗാനത്തിന് കുവൈറ്റിലെ പ്രമുഖ സിനിമ പ്രവർത്തകനായ പ്രവീൺ കൃഷ്ണയാണ് വരികളെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ദുബായ് പ്രവാസിയായ വിമൽ മാത്യു ഈണം പകർന്നിരിക്കുന്നു.

ഏഴ് പതിറ്റാണ്ടോളമായി മലയാളി ജീവിതത്തിന്റെ ഭാഗമായ ദാസേട്ടന്റെ സംഗീത യാത്രയെ അടയാളപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും. നെൽസൺ പീറ്ററിന്റെ ഓർക്കസ്ട്രേഷനും രഞ്ജിത്ത് വാസുദേവിന്റെ മിക്സിംഗും ഗാനത്തിന് കരുത്ത് പകരുന്നു. ജലീൽ ബാദുഷയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യേശുദാസിന്റെ സംഗീതത്തെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സ്നേഹോപഹാരമായി ‘ഗന്ധർവ്വ നാദം’ പ്രേക്ഷകരിലേക്ക് ഒരു പുത്തൻ അനുഭവമായി എത്തും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.