
കരിയിലയ്ക്ക് തീയിടുന്നതിനിടെ അന്പത്തിയഞ്ചുകാരന് വെന്തു മരിച്ചു. കൊല്ലം കാവനാട് സ്വദേശി ദയാനിധി ആണ് മരിച്ചത്. തീ ആളിപ്പടരുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചതിനു ശേഷമാണ് ദയാനിധി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉച്ചസമയത്തെ ചൂടും കാറ്റും കൂടിയായപ്പോള്‍ തീ ആളിക്കത്തിയതാണ് അപകടത്തിന് കാരണമായത്. ദയാനിധിയുടെ പുരയിടത്തിനു തൊട്ടപ്പുറത്തെ റബ്ബര്‍ കാട്ടിലേക്കും തീപടര്‍ന്നു. കന്നാസില്‍ വെള്ളം തളിച്ച് തീ അണയ്ക്കുന്നതിനിടെ തീയ്ക്കുള്ളില്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. പൊലീസും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.