17 January 2026, Saturday

Related news

January 13, 2026
December 30, 2025
December 28, 2025
December 19, 2025
November 30, 2025
November 25, 2025
November 3, 2025
November 3, 2025
October 26, 2025
October 18, 2025

വഞ്ചനാ കേസ്: മരീന്‍ ലെ പെന്നിന്റെ അപ്പീലില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു

Janayugom Webdesk
പാരിസ്
January 13, 2026 9:08 pm

വഞ്ചനാ കേസില്‍ ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കള്‍ ആരംഭിച്ചു. യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ മാർച്ചിൽ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലെ പെന്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വാദം കേള്‍ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ തുടരുന്നതിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക്, ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് ഉപയോഗിച്ച് രണ്ട് വർഷത്തെ വീട്ടുതടങ്കൽ, രണ്ട് വർഷം തടവ്, 100,000 യൂറോ പിഴ എന്നീ ശിക്ഷകളാണ് ലഭിച്ചത്. കീഴ്‍ക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചാല്‍ മരീന്‍ ലെ പെന്നിന് 2027 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. ലെ പെന്നും മറ്റ് 11 പ്രതികളും ഉൾപ്പെടുന്ന അപ്പീൽ വിചാരണ അഞ്ച് ആഴ്ച നീണ്ടുനിൽക്കും. പാരീസിലെ അപ്പീൽ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പാനൽ വേനൽക്കാലത്തിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.