
ഫഹാഹീൽ റോഡിൽ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കുവൈറ്റ് സിറ്റിയിൽ നിന്നും ഫഹാഹീൽ ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് നിയന്ത്രണം. എഗെയ്‌ലാ, ഫിന്താസ് ഇന്റർസെക്ഷൻ എക്സിറ്റ് മുതൽ റിഖ, മഹ്ബൂല ബ്രിഡ്ജ് എൻട്രൻസ് വരെയുള്ള ഭാഗത്തെ മിഡിൽ ലൈൻ, റൈറ്റ് ലൈൻ, സേഫ്റ്റി ലൈൻ എന്നിവയാണ് അടച്ചിടുക. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ട്രാഫിക് ഡിപ്പാർട്മെന്റിന്റെ നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.