
ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യൻ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണം നിലനിൽക്കുന്നത് രജിസ്‌ട്രേഷൻ നടപടികളെ ബാധിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലുള്ള ബന്ധുക്കൾ വഴി പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ എന്നിവർ ഉൾപ്പെടെയുള്ളവർ ലഭ്യമായ മാർഗ്ഗങ്ങളിലൂടെ ഉടൻ രാജ്യം വിടണമെന്നാണ് കേന്ദ്ര നിർദ്ദേശം. സഹായത്തിനായി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പരുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
സഹായത്തിനായി ബന്ധപ്പെടാം: ഇറാനിലുള്ള ഇന്ത്യക്കാർക്കായി കേന്ദ്രം പുറത്തിറക്കിയ ഹെൽപ്പ്‌ലൈൻ നമ്പരുകൾ താഴെ പറയുന്നവയാണ്:
+98 9128109115
+98 9128109109
+98 9128109102
+98 9932 179359
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.