
സംസ്ഥാനത്ത് വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ പുറത്ത്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി 2002ലെ പട്ടികയിലുള്ളവര്‍ക്കും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയവര്‍ക്കുമുള്‍പ്പെടെ ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഉള്‍പ്പെടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി അഞ്ച് വീതം ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയിട്ടും തനിക്ക് ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എസ്ഐആർ പ്രകാരമുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുകയും ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
2002ലെ പട്ടികയില്‍ പേരുള്ളവരില്‍ കൃത്യമായി എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച നല്‍കിയിട്ടും പലര്‍ക്കും ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതാണ് പലയിടങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.