
ഡല്‍ഹിയിലും,പരിസര പ്രദേശങ്ങളിലും ഇന്നു രാവിലെയും കന്ന മൂടല്മഞ് അനുഭവപ്പെട്ടു. കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട തരത്തിലാണ് തലസ്ഥാന നഗരിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. കൂടാതെ, രൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിൽ ഡൽഹി അക്ഷരാർഥത്തിൽ ശ്വസം മുട്ടി. രാവിലെ ഏഴ് മണിക്ക് എയർ ക്വാളിറ്റി ഇൻഡെക്സ് 439 ൽ എത്തി. വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളായതിനെ തുടർന്ന് ഏറ്റവും കർശനമായ മലിനീകരണ വിരുദ്ധ നടപടികളായ ജിആര്‍എപി-ഫോര്‍ പ്രകാരം ഇന്നലെ അധികാരികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഫ്ദർജംഗിൽ കാഴ്ച പൂർണമായി തടസ്സപ്പെട്ടതായി കാലാവസ്ഥാവകുപ്പ് റിപ്പോർട്ട് ചെയ്തു.
പാലം മേഘലയിൽ കാഴ്ചപരിധി100 മീറ്റർ ആയിരുന്നു. കനത്ത മൂടൽമഞ്ഞ് കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള നിരവധി എയർലൈനുകൾ സർവീസുകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24ന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും മൂടൽമഞ്ഞ് ബാധിച്ചു. ഇവിടെനിന്ന് നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ 35 ശതമാനവും ഏറെ വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. അതുപോലെ എത്തിച്ചേരുന്ന വിമാനങ്ങൾക്ക് 27 ശതമാനം വിമാനങ്ങളുടെയും ലാൻഡിങ് വൈകുന്നുണ്ട്.
കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് രാവിലെ 8 മണിക്ക് ഡൽഹി വിമാനത്താവളം ട്വീറ്റ് ചെയ്തു. ഡൽഹി-എൻസിആർ കൂടാതെ, ബറേലി, ലക്നൗ, കുഷിനഗർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞിൽ കാഴ്ച പൂർണമായും മറഞ്ഞു. അമൃത്സറിലും ഗോരഖ്പൂരിലും 100 മീറ്ററും പ്രയാഗ് രാജിൽ 200 മീറ്ററും ആയിരുന്നു കാഴ്ചപരിധി. മൂടൽമഞ്ഞ് ഡസൻ കണക്കിന് ട്രെയിനുകളെയും ബാധിച്ചു. കാലതാമസം 12 മണിക്കൂർ വരെ നീണ്ടു. രാജധാനി, ദുരന്തോ, ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ പ്രമുഖ ട്രെയിനുകൾ ഇതിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.