21 January 2026, Wednesday

Related news

January 19, 2026
January 13, 2026
January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
November 30, 2025
November 11, 2025
October 31, 2025

വിവിധ ഭാഷകള്‍ക്ക് വാര്‍ഷിക സാഹിത്യ അവാര്‍ഡ് നല്‍കുമെന്ന് തമിഴ്നാട്

Janayugom Webdesk
ചെന്നൈ
January 19, 2026 10:41 pm

സാഹിത്യ അവാര്‍ഡ് വിതരണത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ശക്തമായ നിലപാടെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. ഹിന്ദി ഒഴികെ വിവിധ ഭാഷകള്‍ക്ക് വാര്‍ഷിക സാഹിത്യ അവാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബംഗാളി, മറാത്തി, ഉള്‍പ്പടെയുള്ള ഏഴ് ഭാഷകള്‍ക്കാണ് പുരസ്കാരം നൽകുക.

ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (സിഐബിഎഫ് 2026) സമാപന സമ്മേളനത്തിലാണ് സ്റ്റാലിന്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിരവധി എഴുത്തുകാരും കലാസാംസ്കാരിക പ്രവര്‍ത്തകരും ഒരു ബദലിനായി തന്നോട് ആവശ്യപ്പെട്ടുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബോധ്യമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.